തട്ടോളിക്കര: കൊളരാട്-തട്ടോളിക്കര-കുന്നുമ്മക്കര-കാഞ്ഞിരക്കടവ് റോഡിനു മുന്‍ മന്ത്രിയും ദീര്‍ഘകാലം വടകര
എംഎല്‍എയുമായിരുന്ന കെ.ചന്ദ്രശേഖരന്റെ പേര് നല്‍കണമെന്ന് ആര്‍ജെഡി ഏറാമല പഞ്ചായത്ത് 19ാം വാര്‍ഡ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലങ്ങളുടെ വികസനത്തിന് ആദ്യമായി എംഎല്‍എ ഫണ്ട് അനുവദിക്കപെട്ടപ്പോള് ഈ റോഡിനാണ് അദ്ദേഹം മുഖ്യ പരിഗണന നല്‍കിയതെന്നു സമ്മേളനം ചൂണ്ടിക്കാട്ടി. ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു. വാര്‍ഡ്
പ്രസിഡന്റ് കെ.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.കെ കൃഷ്ണന്, പി.കെ കുഞ്ഞിക്കണ്ണന്, ടി.പി വിജയന്, ബേബി ബാലബ്രത്ത്, കെ.ടി ദാമോദരന്‍, കെ.പി രാജില്‍, പ്രസീത്കുമാര്‍ പി.പി തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.കെ സുധാകരന് സ്വാഗതവും ബാബു ഹരിപ്രസാദ് നന്ദിയും പറഞ്ഞു.


