ചര്‍ച്ച സംഘടിപ്പിച്ചു. നരക്കോട് എകെജി വായനശാലയില്‍ നടന്ന ചര്‍ച്ചയില്‍ കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മോഡറേറ്ററായി. വി.പി സതീശന് നരക്കോട്, ശിവദാസന്‍ വി.പി, രാരിച്ചന്‍ കെ.കെ, ആയടത്തില്‍ പി.ഗോപാലന്, എന്നിവര്‍ പങ്കെടുത്തു. സാമൂഹിക അസമത്വങ്ങളുടെ ഭാഗമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതവും സംസ്ക്കാരവും വീക്ഷണങ്ങളും വരച്ചു കാണിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചെന്ന്
പൊതുവെ അഭിപ്രായപ്പെട്ടു. ലൈബ്രറി കൗണ്‍സില്‍ മേപ്പയൂര്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എ.എം കുഞ്ഞിരാമന്, കെ.കെ കുഞ്ഞിരാമന്, കെ.കെ ഗംഗാധരന്, ഷാജി എം.പി, സി.ഗോപാലന് എന്നിവര്‍ സംസാരിച്ചു. ലൈബ്രറി മെമ്പര്‍മാരുടെ ഗാനാലാപനവും നടന്നു. ലൈബ്രറി സെക്രട്ടറി എ.അശോകന് സ്വാഗതവും നോവലിസ്റ്റ് എം.പി അബ്ദുറഹ്മാന് മറുമൊഴിയും രേഖപ്പെടുത്തി.