ഓര്‍ക്കാട്ടേരി: ഇന്‍കം ടാക്‌സ് ചെന്നൈ ഒപ്പരം അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വനിതാവിഭാഗം ജേതാക്കളായി.
തിങ്ങിനിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി നടന്ന കലാശക്കളിയില്‍ സിആര്‍പിഎഫ് രാജസ്ഥാനെയാണ് ഇന്‍കം ടാക്‌സ് പരാജയപ്പെടുത്തിയത്. താരനിബിഡമായ ഇന്‍കംടാക്‌സ് ടീം എതിരാളികളെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്തെറിഞ്ഞു. സ്‌കോര്‍: 25-19, 25-13, 25-21. ദേശീയ താരങ്ങളായ പൂര്‍ണിമ, അനുശ്രീ, ദേവിക ദേവരാജ് എന്നിവരുടെ മിന്നും പ്രകടനത്തിനു മുന്നില്‍ സിആര്‍പിഎഫ് മുട്ടുമടക്കുകയായിരുന്നു. നേരാംവണ്ണം ഒന്ന് പ്രതിരോധിക്കാനോ അക്രമിച്ചുകളിക്കാനോ കഴിയാതെ നിറംമങ്ങിയ പ്രകടനം നടത്തിയ സിആര്‍പിഎഫിനെ ഇന്‍കംടാക്‌സ് ശരിക്കും വാരിക്കളഞ്ഞു. ആദ്യ രണ്ട്
സെറ്റുകള്‍ ഇന്‍കംടാക്‌സ് അനായാസേന സ്വന്തമാക്കിയപ്പോള്‍ മൂന്നാം സെറ്റില്‍ സിആര്‍പിഎഫിന്റെ ഭാഗത്ത് നിന്ന് ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ കണ്ടു. പക്ഷേ അവയൊന്നും അതികായരായ ഇന്‍കംടാക്‌സിനു മുന്നില്‍ ഏശിയില്ല.
വിജയികള്‍ക്കുള്ള ഒഞ്ചിയം രക്തസാക്ഷി സ്മാരക ട്രോഫി സംഘാടക സമിതി കണ്‍വീനര്‍ ടി.പി.ബിനീഷ് സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള അസ്സന്‍ ഹസീന സ്മാരക ട്രോഫി പാറക്കല്‍ അബ്ദുള്ള കൈമാറി.


വിജയികള്‍ക്കുള്ള ഒഞ്ചിയം രക്തസാക്ഷി സ്മാരക ട്രോഫി സംഘാടക സമിതി കണ്‍വീനര്‍ ടി.പി.ബിനീഷ് സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള അസ്സന്‍ ഹസീന സ്മാരക ട്രോഫി പാറക്കല്‍ അബ്ദുള്ള കൈമാറി.