കോട്ടപ്പള്ളി: ശ്രീ കണിയാംകണ്ടി കുട്ടിച്ചാത്തന് ക്ഷേത്രം തിറമഹോത്സവത്തോടനുബന്ധിച്ചു സിന്ധു രാജീവ് ചെമ്മരത്തൂരിന്റെ ഭക്തിഗാന സമര്‍പ്പണം നടത്തി. മകള്‍ ശിവാത്മിക സമര്പണം നിര്‍വഹിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ദിനേശന്, മെമ്പര്‍ നിടുങ്കുനി രാജന് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കുട്ടിച്ചാത്തനെ കുറിച്ച് സിന്ധു രാജീവ് ചെമ്മരത്തൂര്‍ രചിച്ച ഗാനം കീഴല്‍ രാഗി മനോജാണ് ആലപിച്ചത്. ശിവജി കൃഷ്ണ സംഗീതം നിര്‍വഹിച്ചു.