വടകര: അടക്കാത്തെരുവിലെ കടവരാന്തയില്‍ കൊപ്രത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങല്‍ കോട്ടക്കല്‍
തെക്കേ ചെറിയ മാങ്ങില്‍ ബഷീര്‍ (53) ആണ് മരിച്ചത്. കൊപ്ര വ്യാപാര കേന്ദ്രമായ അടക്കാത്തെരുവിലെ കടയുടെ വരാന്തയിലാണ് മൃതദേഹം കാണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി കോട്ടക്കല്‍ ജുമാഅത്ത് പള്ളി ഖബറിസ്ഥാനില്‍ ഖബറടക്കി. ഭാര്യ: അമാനത്ത്. മക്കള്‍: മുനീര്‍, മുബാഷ്, ഫാത്തിമ. മരുമക്കള്‍: അര്‍ഫാന, മുഹമ്മദ് ജാസില്‍. സഹോദരങ്ങള്‍: അഷ്റഫ്, നഫീസ, സക്കീന, പരേതരായ മജീദ്, അഷ്കര്‍.
