വടകര: എ.എം കുഞ്ഞിക്കണ്ണന് വടകരയുടെ രണ്ടാമത്തെ കഥാസമാഹാരമായ ‘ഒടുവിലത്തെ കത്ത്’ ഏപ്രില്‍ 28
വൈകുന്നേരം 3 മണിക്ക് മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.കെ രമ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കവി വീരാന്‍കുട്ടി പ്രകാശനം നിര്‍വഹിക്കും. ലത്തീഫ് കല്ലറക്കല്‍ പുസ്തകം ഏറ്റുവാങ്ങും. ഇസ്മയില്‍ ചില്ല പുസ്തകം പരിചയപ്പെടുത്തും. കവി സരസ്വതി ബിജു കവിതാലാപനം നടത്തും. രാംദാസ് വടകരയാണ് കവര്‍ ഡിസൈന്‍ ചെയ്തത്. രമേശ് കാവില്‍ അവതാരിക എഴുതി. ഭൂമി ബുക്സ് ആണ് പ്രസാധകര്. 2020ലെ
മഹാത്മാ അവാര്‍ഡും 2021ലെ മീഡിയ വടകര നാഷണല്‍ ഇന്റഗ്രീറ്റി അവാര്‍ഡും ലഭിച്ച ആളാണ് ഗ്രന്ഥകാരന്.
വാട്ടര്‍ അതോറിറ്റി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് എ.എം കുഞ്ഞിക്കണ്ണന്. ഇദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമായ ‘ആരാണയാള്‍’ 2022 ലാണ് പുറത്തിറങ്ങിയത്. പുസ്തകം ഓണ്‍ലൈനില്‍ ലഭിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 9745021244 എന്ന നമ്പറിലേക്ക് 100 രൂപ ഗൂഗിള്‍ പേ ചെയ്താല്‍ പുസ്തകം അഡ്രസില്‍ എത്തിച്ചേരും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് വടയക്കണ്ടി നാരായണന്,
കണ്‍വീനര്‍ ഹരീന്ദ്രന്‍ കരിമ്പന പാലം, ട്രഷറര്‍ വി.പി സര്‍വോത്തമന്‍, വൈസ് ചെയര്മാന് പ്രദീപ് ചോമ്പാല, ജോയിന്റ് കണ്‍വീനര്‍ മനോജ് ആവള, ഗ്രന്ഥകര്‍ത്താവ് എ.എം കുഞ്ഞിക്കണ്ണന് എന്നിവര്‍ പങ്കെടുത്തു.