വടകര: വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി 28 ന് തിങ്കളാഴ്ച വടകരയില്‍ ബിജെപിയുടെ കണ്‍വെന്‍ഷന്‍
നടക്കുമെന്ന് കോഴിക്കോട് നോര്‍ത്ത് ജില്ല പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 8:30ന് ഭാരവാഹികളുടെ യോഗം, 10 ന് പൗരപ്രമുഖരുമായി കൂടിക്കാഴ്ച്ച, 12 ന് കണ്‍വെന്‍ഷന്‍, ഒരു മണിക്ക് ജില്ലാ ഓഫീസില്‍ സജ്ജമാക്കിയ ഹെല്‍പ്പ് ഡസ്‌ക്ക് ഉദ്ഘാടനം എന്നിവ നടക്കുമെന്ന് പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. 2014 മുതല്‍ രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. 2014 വരെ വലിയ വലിയ അഴിമതികള്‍ ഈ രാജ്യത്ത് നിര്‍ബാധം നടന്നിരുന്നു. ഇപ്പോള്‍ രാജ്യത്ത് അഴിമതി
ഇല്ലാതാക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ കേരളത്തിലെ സ്ഥിതിക്ക് മാത്രം മാറ്റമില്ല. ആകെ നടക്കുന്ന വികസനം ദേശീയപാത നിര്‍മാണമാണ്. അത് ചെയ്യുന്നത് കേന്ദ്രസര്‍ക്കാരാണ്. വികസിത ഭാരതം ഉണ്ടാകുമ്പോള്‍ വികസിത കേരളവും ഉണ്ടാവണമെന്ന് പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. നാട്ടില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി ബിജെപി മാത്രമാണ്. ഈ മേഖലയോട് സംസ്ഥാന സര്‍ക്കാറിന് അവഗണനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ മറ്റ് ജില്ലകള്‍ക്ക് പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ കോഴിക്കോടിനെ പൂര്‍ണമായും
അവഗണിച്ചുവെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. വടകരയിലെ ബിജെപി നോര്‍ത്ത് ജില്ലാ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ഭാരവാഹികളായ പി.പി മുരളി, ജയ്കൃഷ്ണ സരയൂ, ടി.കെ പ്രഭാകരന്‍, അഡ്വ. കെ.ദിലീപ് എന്നിവര്‍ പങ്കെടുത്തു.



