ഓര്‍ക്കാട്ടേരി: ഒപ്പരം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ അഞ്ചാം ദിവസമായ
വെള്ളിയാഴ്ചത്തെ വനിതാ വിഭാഗം മത്സരത്തില്‍ കേരള പോലീസിന് നിര്‍ണായക വിജയം. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് മഹാരാഷ്ട്ര ബാങ്കിനെയാണ് കേരള പോലീസ് തോല്പിച്ചത്. (സ്കോര്‍: 16-25, 25-21, 25-23, 25-15). ആദ്യ സെറ്റ് നേടിക്കൊണ്ട് മഹാരാഷ്ട്ര ബാങ്ക് കേരള പോലീസിനെ ഞെട്ടിച്ചെങ്കിലും രണ്ടാം സെറ്റില്‍ വന്‍ തിരിച്ചുവരവാണ് കേരള പോലീസ് നടത്തിയത്. തുടര്‍ന്നുള്ള രണ്ടു സെറ്റുകളിലും ആധിപത്യം പുലര്‍ത്തിയ പോലീസ് വിജയം സ്വന്തമാക്കുകയായിരുന്നു.
പൂള് ബിയിലെ ആദ്യമത്സരത്തില്‍ വ്യാഴാഴ്ച കേരള പോലീസ്
സിആര്‍പിഎഫ് രാജസ്ഥാനോട് പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ച കേരള പോലീസ് ജയിച്ചതോടെ ശനിയാഴ്ചത്തെ മത്സരം നിര്‍ണായകമായി. സിആര്‍പിഎഫും മഹാരാഷ്ട്ര ബാങ്കും തമ്മിലുള്ള മത്സരഫലത്തിന്റെ അടിസ്ഥാനത്തിലാവും പൂള് ബിയില്‍ നിന്ന് ഫൈനലിലേക്ക് കടക്കുന്ന ടീമിനെ കണ്ടെത്തുക. പൂള് എയില്‍ നിന്ന് ഇന്‍കംടാക്സ് ചെന്നൈ നേരത്തെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്.

പൂള് ബിയിലെ ആദ്യമത്സരത്തില്‍ വ്യാഴാഴ്ച കേരള പോലീസ്

ഇന്നത്തെ കളി (ശനി)
വനിതാവിഭാഗം
സിആര്‍പിഎഫ് രാജസ്ഥാന് X മഹാരാഷ്ട്ര ബാങ്ക്
പുരുഷവിഭാഗം
ഇന്ത്യന്‍ എയര്‍ഫോഴ്സ് X ഇന്ത്യന്‍ കസ്റ്റംസ്