കടമേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ വളരെ പ്രധാനപ്പെട്ട ഒരു റോഡായ കെ.വി പീടിക പാലേരിത്താഴ
മംഗലാട് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ടി.കെ ഹാരിസ് നിര്‍വഹിച്ചു. മംഗലാട് പ്രദേശത്തുകാര്‍ക്ക് പഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥലത്തേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന പാതയാണിത്. കൂടാതെ പാലേരിത്താഴ മസ്ജിദിലേക്ക് വിശ്വാസികള്‍ക്ക് പ്രയാസരഹിതമായി എത്താനും ഈ വഴി ഏറെ ഉപകരിക്കും. റോഡ് നവീകരണത്തിന്നായി അഞ്ചു ലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. ചടങില്‍ ബ്ലോക്ക് മെമ്പര്‍ സി.എച്ച് മൊയ്തു മുഖ്യാതിഥിയായി. വികസന സമിതി
കണ്‍വീനര്‍ തറമല്‍ കുഞ്ഞമ്മത്, അയല്‍ സഭാ ചെയര്മാന് ടി.എന്‍ കരീം, കുറ്റിയില്‍ അസീസ്, പി.സി അസീസ്, കെ.വി അഹമദ്, പാലേരി അസീസ്, പി.കെ നിസാര്‍, ബാലന് പുളിക്കണ്ടി താഴ, വി.കെ മൊയ്തു, ടി.എന്‍ റഫീഖ്, പി.കെ മൊയ്തു, കെ.വി സൂപ്പി, മാത്തോട്ടത്തില്‍ സൂപ്പി ഹാജി, പാലേരി അമ്മദ്, കെ.വി അഷ്റഫ്, എന്‍.കെ ഹമീദ്, മലീഹ തുടങ്ങിയവര്‍ സംബന്ധിച്ചു.


