വടകര: ആഴക്കടല്‍ മണല്‍ ഖനനത്തിനെതിരെ ജനത മത്സ്യത്തൊഴിലാളി യൂണിയന് (എച്ച്എംഎസ്) നേതൃത്വത്തില്‍ വടകര
ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. മുന്‍ മന്ത്രിയും ആര്‍ജെഡി സംസ്ഥാന സെക്രട്ടറി ജനറലുമായ ഡോക്ടര്‍ നീല ലോഹിതദാസ് നാടാര്‍ ധര്‍ണ
ഉദ്ഘാടനം ചെയ്തു. കടലും കടല്‍ സമ്പത്തും വന്‍കിട കുത്തകകള്‍ക്ക് അടിയറ വെക്കരുതെന്ന് നീല ലോഹിതദാസ് നാടാര്‍ പറഞ്ഞു. മണല്‍ ഖനനവും ടെന്‍ഡര്‍ നടപടികളും നിര്‍ത്തിവെക്കണമെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു
ബേബി കുരിയാടി
അധ്യക്ഷത വഹിച്ചു. എടി ശ്രീധരന്, അഡ്വ. സി വിനോദ്, പ്രസാദ് വിലങ്ങില്‍, സി കുമാരന്, പി കെ കുഞ്ഞികണ്ണന്‍, ഇസ്മയില്‍ ചാലിയം, രാജന് കൊളാവിപ്പാലം, ചെറിയാവി സുരേഷ്ബാബു, ഭാസ്കരന് എം.ടി.കെ എന്നിവര്‍ സംസാരിച്ചു.
എം വി പവിത്രന് സ്വാഗതവും മോഹനന് എംപി നന്ദിയും പറഞ്ഞു.