വടകര: കോട്ടപ്പള്ളിക്കടുത്ത് ചുണ്ടക്കൈയില്‍ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ചെവിടമ്മല്‍ വാജിദിനെ (28) വടകര പോലീസ് അറസ്റ്റ് ചെയ്തു. 1.91 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. 28,000 രൂപയും കണ്ടെടുത്തു. ഇയാളുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫും വടകര പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. ഡാന്‍സാഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. മയക്കുമരുന്ന്
വില്പന നടത്തിവരുന്നയാളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ഇയാളെ നിരീക്ഷിച്ച് വരുന്നതിനു പിന്നാലെയാണ് ഇന്നു പുലര്‍ച്ചെ റെയ്ഡും അറസ്റ്റും നടന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.