കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്ത് നിന്ന് പണം തട്ടിപ്പറിച്ച് ഓടിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം
ബീമാ പള്ളി സ്വദേശി സിയാദിനെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ഒന്നാം പ്ലാറ്റ്ഫോമിന് പുറത്ത് ടിക്കറ്റ് കൗണ്ടറിന് അടുത്തേക്ക് ടിക്കറ്റ് മെഷീന് റീചാര്‍ജ് ചെയ്യുന്നതിന് നടന്നു പോകുകയായിരുന്ന കല്ലായി സ്വദേശി നൗഷാദിനെ തള്ളി താഴെയിട്ട് കയ്യിലുണ്ടായിരുന്ന 4500 രൂപ പിടിച്ച് പറിച്ച് കൊണ്ട് പോകുകയായിരുന്നു.
ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് പോലീസ് നടപടി. റെയില്‍വേ സ്റ്റേഷന് പരിസരത്ത് പോലീസ് വാഹനം നിര്‍ത്തുന്നത് കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തു. പിന്നാലെ പ്രതി കുറ്റം
സമ്മതിക്കുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.