തൂണേരി: ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ച മുച്ചക്ര വാഹന
വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീന്ദ്രന്‍ കപ്പള്ളി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പുതിയോട്ടില്‍, സിഡിപിഒ ചിന്മയ എസ് ആനന്ദ്, ജോയിന്റ് ബിഡിഒ ആര്‍.ജഗദീഷ് എന്നിവര്‍ സംസാരിച്ചു.

