വടകര: കേരള സാംസ്കാരിക വകുപ്പ് സംഗീതത്തിന് നല്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന്
കോഴിക്കോട് ജില്ലയില്‍ സംഗീതാധ്യാപിക രമ്യ കൃഷ്ണ അര്‍ഹയായി. ചേളന്നൂര്‍ എസ്എന്‍ കോളജ് അധ്യാപികയായ രമ്യ കൃഷ്ണ മേപ്പയില്‍ ജനതാ റോഡിലെ വള്ളില്‍ ബാലകൃഷ്ണന്റെയും പ്രസീതയുടെയും മകളാണ്. ഭര്‍ത്താവ് വിഘു മോഹന്‍.

