നാദാപുരം: മുതുവടത്തൂരില്‍ എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ്സ് ഡ്രൈവറായ യുവാവ് അറസ്റ്റില്‍. മുതുവടത്തൂര്‍ പുന്നക്കല്‍
വീട്ടില്‍ ഷബീറിനെയാണ് (36) എസ്ഐ എം.പി വിഷ്ണുവും നാദാപുരം ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്. പ്രതിയില്‍ നിന്ന് 0.66 ഗ്രാം എംഡിഎംഎ അധികൃതര്‍ കണ്ടെടുത്തു. മുതുവടത്തൂരില്‍ വാഹന പരിശോധനക്കിടെ KL18AC7493 നമ്പര്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു പ്രതി. സ്കൂട്ടര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

