നാദാപുരം: കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് നാദാപുരം
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലാച്ചി പോസ്റ്റോഫീസ് പരിസരത്ത് ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു. അഡ്വ: എ സജീവന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡന്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു. അഡ്വ: കെ എം രഘുനാഥ്, വി.കെ ബാലാമണി, എരഞ്ഞിക്കല്‍ വാസു, അഖിലമര്യാട്ട്, കെ പ്രേമദാസ്, റിജേഷ് നരിക്കാട്ടേരി, കോടിക്കണ്ടി മെയ്തു, പി.വിജയലക്ഷ്മി, കെ സുബെദ, ഒ. പി ഭാസ്കരന്, ഉമേഷ് പെരുവങ്കര, ഇ.വി.ലിജന്‍, പി.വി.ചാത്തു, വിജേഷ് എം.കെ, കെ.സൂപ്പി തുടങ്ങിയവര്‍ സംബന്ധിച്ചു.
