മണിയൂര്‍: ഒ.ജി.കെ കുറുന്തോടി എന്ന പൊതുപ്രവര്ത്തകന് എണ്‍പത്തിയാറാം പിറന്നാള്‍ ആഘോഷിച്ചത് വേറിട്ടൊരു
ചടങ്ങോടെയായി. വെട്ടില്പീടികയിലെ കെ.പി.ഷാജി ഗ്രന്ഥാലയത്തോടൊപ്പമായിരുന്നു ഇത്തവണത്തെ ജന്മദിനാഘോഷം. പുസ്തക ഫണ്ടിലേക്ക് സംഭാവന നല്‍കിയാണ് പിറന്നാള്‍ ആഘോഷിച്ചത്.
മണിയൂര്‍ ഹൈസ്കൂള്‍ മുന്‍ അധ്യാപകനും സാംസ്കാരിക പ്രവര്‍ത്തകനുമാണ് ഒ.ജി.കെ കുറുന്തോടി. ചടങ്ങില്‍ വി.കെ.കരുണാകരന്, പി.എം.രവി, ഒ.ജി.കെ കുറുന്തോടി, ഓമന എന്നിവര്‍ സംസാരിച്ചു. കെ.കെ. പ്രദീപന് സ്വാഗതവും ലൈബ്രേറിയന്‍ കെ.ധന്യ നന്ദിയും പറഞ്ഞു.