വടകര: മനുഷ്യാനുഭവങ്ങള്‍ വിശേഷ സ്വഭാവമുള്ളതാണെന്നും വാക്കില്ലാത്ത അനുഭവങ്ങള്‍ക്ക് പേരിടുന്ന കര്‍മമാണ് കവികള്‍
നിര്‍വഹിക്കുന്നതെന്നും സുനില്‍ പി ഇളയിടം അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളുടെ നിഷേധമാണ് ഫാസിസത്തിന്റെ സ്വഭാവമെന്നും കവിതയും കലയും അതിനെതിര്നില്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വടകര സാഹിത്യവേദി ഏര്‍പ്പെടുത്തിയ മൂടാടി സ്മാരക പുരസ്കാരം സമര്‍പ്പിച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുനില്‍ പി.ഇളയിടം.
ചടങ്ങില്‍ സാഹിത്യ വേദി പ്രസിഡന്റ് വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. തയ്യുള്ളതില്‍ രാജന് പുരസ്കാര വിശദീകരണം നടത്തി. കെ.വി.സജയ് പുരസ്കാര കൃതി പരിചയപ്പെടുത്തി. ഡോ. എ.കെ.രാജന് അനുസ്മരണ പ്രഭാഷണം നടത്തി. പുറന്തോടത്ത്
ഗംഗാധരന്, ടി.കെ.വിജയരാഘവന്, ഡോ.കെ.എം. ജയശ്രീ, അവാര്‍ഡ് ജേതാവ് വിമീഷ് മണിയൂര്‍, പി.പി.രാജന് എന്നിവര്‍ പ്രസംഗിച്ചു.