ഓര്‍ക്കാട്ടേരി: ഒപ്പരം അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വനിതാ വിഭാഗത്തില്‍ ഇന്‍കംടാക്സ് ഫൈനലിലേക്ക്
കടന്നു. അത്യന്തം വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കെഎസ്ഇബിയെയാണ് ഇന്‍കം ടാക്സ് തോല്പിച്ചത്. (സ്കോര്‍: 26-28, 25-22, 25-15, 25-13).
കെഎസ്ഇബി സ്വന്തമാക്കിയ ഒന്നാം സെറ്റ് ഗ്യാലറിക്ക് ആവേശക്കാഴ്ച സമ്മാനിച്ചു. ഇരുഭാഗത്തേക്കും പോയിന്റ് നില മാറിമറിഞ്ഞ് 28 പോയിന്റ് വരെ നീണ്ടാണ് ഒന്നാം സെറ്റ് കെഎസ്ഇബി കൈക്കലാക്കിയത്. അടുത്ത മൂന്നു സെറ്റുകളിലാവട്ടെ കെഎസിഇബിയെ വരിഞ്ഞ്മുറുക്കിക്കൊണ്ട് ഇന്‍കംടാക്സിന്റെ അവിശ്വസനീയമായ തിരിച്ചുവരവാണ് കണ്ടത്. രണ്ടാം സെറ്റില്‍ കെഎസ്ഇബി ശക്തിപരീക്ഷണത്തിനു ശ്രമിച്ചെങ്കിലും ഒത്തിണക്കം വീണ്ടെടുത്ത ചെന്നൈ ടീം സെറ്റ് കൈക്കലാക്കുകയായിരുന്നു. രണ്ടാം
സെറ്റിലും കെഎസ്ഇബി ഉയര്‍ന്ന വോള്‍ട്ടേജ് പ്രകടിപ്പിച്ചെങ്കിലും മത്സരം മറുപക്ഷം കയ്യടക്കുന്നതിലേക്കായി കാര്യങ്ങള്‍. മൂന്നും നാലും സെറ്റുകളിലാവട്ടെ പോരാട്ടവീര്യം പുറത്തെടുക്കാന്പോലും കെഎസ്ഇബിക്ക് കഴിഞ്ഞില്ലെന്നു വേണം പറയാന്‍. അപാരമായ ഫിനിഷിംഗിലൂടെ ചൈന്ന ടീം കലാശക്കളിക്ക് യോഗ്യത നേടുകയായിരുന്നു.
മൂന്നു ദിവസം പിന്നിട്ടതോടെ വനിതാവിഭാഗം പൂള് എയില്‍ കെഎസ്ഇബിയും അസംപ്ഷന്‍ കോളജും പുറത്തായി. വ്യാഴാഴ്ച മുതല്‍ വനിതാവിഭാഗത്തില്‍ പൂള് ബി മത്സരമാണ്. ഇതിലെ ഗ്രൂപ്പ് ചാമ്പ്യന്മാരുമായാണ് ഞായറാഴ്ച കലാശക്കളിയില്‍ ഇന്‍കംടാക്സ്
ചെന്നൈ പോരടിക്കുക.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ 29 ജീവനുകള്‍ പൊലിഞ്ഞ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് ബുധനാഴ്ച മത്സരം ആരംഭിച്ചത്. കളിക്കാരുമായി പി.പി.ചന്ദ്രശേഖരന്, വി.എം.ശ്രീജിത്ത്, ശ്രുതി എന്നിവര്‍ പരിചയപ്പെട്ടു.

കെഎസ്ഇബി സ്വന്തമാക്കിയ ഒന്നാം സെറ്റ് ഗ്യാലറിക്ക് ആവേശക്കാഴ്ച സമ്മാനിച്ചു. ഇരുഭാഗത്തേക്കും പോയിന്റ് നില മാറിമറിഞ്ഞ് 28 പോയിന്റ് വരെ നീണ്ടാണ് ഒന്നാം സെറ്റ് കെഎസ്ഇബി കൈക്കലാക്കിയത്. അടുത്ത മൂന്നു സെറ്റുകളിലാവട്ടെ കെഎസിഇബിയെ വരിഞ്ഞ്മുറുക്കിക്കൊണ്ട് ഇന്‍കംടാക്സിന്റെ അവിശ്വസനീയമായ തിരിച്ചുവരവാണ് കണ്ടത്. രണ്ടാം സെറ്റില്‍ കെഎസ്ഇബി ശക്തിപരീക്ഷണത്തിനു ശ്രമിച്ചെങ്കിലും ഒത്തിണക്കം വീണ്ടെടുത്ത ചെന്നൈ ടീം സെറ്റ് കൈക്കലാക്കുകയായിരുന്നു. രണ്ടാം

മൂന്നു ദിവസം പിന്നിട്ടതോടെ വനിതാവിഭാഗം പൂള് എയില്‍ കെഎസ്ഇബിയും അസംപ്ഷന്‍ കോളജും പുറത്തായി. വ്യാഴാഴ്ച മുതല്‍ വനിതാവിഭാഗത്തില്‍ പൂള് ബി മത്സരമാണ്. ഇതിലെ ഗ്രൂപ്പ് ചാമ്പ്യന്മാരുമായാണ് ഞായറാഴ്ച കലാശക്കളിയില്‍ ഇന്‍കംടാക്സ്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ 29 ജീവനുകള്‍ പൊലിഞ്ഞ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് ബുധനാഴ്ച മത്സരം ആരംഭിച്ചത്. കളിക്കാരുമായി പി.പി.ചന്ദ്രശേഖരന്, വി.എം.ശ്രീജിത്ത്, ശ്രുതി എന്നിവര്‍ പരിചയപ്പെട്ടു.
ഇന്നത്തെ കളി (വ്യാഴം)
വനിതാ വിഭാഗം
കേരള പോലീസ് X സിആര്‍പിഎഫ് രാജസ്ഥാന്
പുരുഷവിഭാഗം
ഇന്ത്യന്‍ എയര്‍ഫോഴ്സ് X കെഎസ്ഇബി