ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രണത്തിനെതിരെ പ്രതിഷേധവുമായി കശ്മീരി ജനത തെരുവില്‍. ശാന്തി ഉറപ്പാക്കാന്‍
അധികാരികള്‍ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ആണ് പ്രതിഷേധം. ജമ്മു കാശ്മീരില്‍ വ്യാപാര സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കശ്മീരിലെ പത്രങ്ങള്‍ ഒന്നാം പേജ് കറുത്ത നിറത്തില്‍ അച്ചടിച്ചു.
‘ഇവിടെ ഹിന്ദു – മുസ്ലിം വേര്‍തിരിവില്ല. ഞങ്ങള്‍ക്ക് ജീവിക്കണം ഈ നാട്ടില്‍. സമാധാനം പുലരണം’ എന്നാണ് തെരുവിലിറങ്ങിയ കശ്മീര്‍ ജനത ആവശ്യപ്പെടുന്നത്. വിനോദസഞ്ചാരികള്‍ ഭയമില്ലാതെ കശ്മീരിലേക്ക് ഒഴുകിയെത്തിയതോടെ മെച്ചപ്പെട്ട ജീവിത
നിലവാരത്തിന് ഇനി എന്തു സംഭവിക്കുമെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നല്‍കിയാലും പകരമാകില്ല എന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച വൈദ്യസഹായം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.