വടകര: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തികൊണ്ട് വടകര പുതിയ
ബസ്റ്റാന്‍ഡ് പരിസരത്ത് ബിജെപി നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചന യോഗവും ദീപം തെളിയിക്കലും നടത്തി. പഹല്‍ഗാമില്‍ നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും അതിന് തക്കതായ മറുപടി ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സര്‍ക്കാര്‍ നല്‍കും എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര് പ്രഫുല്‍ കൃഷ്ണ പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് ജില്ല ജനറല്‍ സെക്രട്ടറി
പി.പി മുരളി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ ദിലീപ്, എസ്.ആര് ജയികിഷ്, വടകര മണ്ഡലം പ്രസിഡന്റ് പ്രിയങ്ക, പി.പി വ്യാസന്, ടി.പി രാജേഷ്, പി.കെ സിന്ധു, സുരക്ഷിത ടി.പി, വിപിന്‍ ചന്ദ്രന്, ഷല്‍നേഷ്, കെ അനൂപ്, രഗിലേഷ് അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.


