നാദാപുരം: ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രണാമം അര്‍പ്പിച്ചും ഭീകരവിരുദ്ധ
പ്രതിജ്ഞ ചൊല്ലിയും തിരിതെളിയിച്ചും യുവാക്കള്‍. യൂത്ത് കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം കമ്മിറ്റിയാണ് അനുശോചന പരിപാടി സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി.അഖില്‍ ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇസ്മായില്‍ കരിന്ദ്രയില്, കെ.കെ.നിസാര്‍, സുധീര്‍ കല്ലില്‍, ഷഹന് അശോക്, അഭിലാഷ് പി.കെ, രമ്യ അനില്‍ വി. കെ, മഞ്ജുഷ വി.കെ, ദിനൂപ്, രജനീഷ് പി.പി. അഭിരാം ടി.കെ തുടങ്ങിയവര്‍ നേതൃത്വം നല്കി.
