വടകര: കാര്‍ഷിക മേഖലയിലെ സ്വയംപര്യാപ്തത മുന്‍നിര്‍ത്തി വടകര നഗരസഭയില്‍ മഴമറക്ക് തുടക്കം. പച്ചക്കറി ചെടികള്‍
സ്വയം ഉല്പാദിപ്പിച്ച് നല്‍കുന്നതിന് വേണ്ടിയാണ് മഴമറ സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു നിര്‍വഹിച്ചു. ജെടി റോഡ് ഗ്രീന്‍ടെക്‌നോളജി സെന്ററിനു സമീപം നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ്
ഡയറക്ടര്‍ ശുഭ പദ്ധതി വിശദീകരണം നടത്തി. പി.സജീവ് കുമാര്‍, കെ.കെ വനജ, എന്‍.കെ പ്രഭാകരന്‍, ബാലകൃഷ്ണന്‍ പി.പി എന്നിവര്‍ സംസാരിച്ചു. രാജിതാ പതേരി സ്വാഗതവും കൃഷി അസി. സജീഷ് നന്ദിയും പറഞ്ഞു.


