മണിയൂര്‍: വെട്ടില്‍പീടിക കെ.പി.ഷാജി ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ ചെരണ്ടത്തൂര്‍ ചിറയിലേക്ക്
യാത്ര നടത്തി. കോഴിക്കോട് ജില്ലയിലെ പ്രധാന നെല്ലറയായ ചെരണ്ടത്തൂര്‍ ചിറയെ കുട്ടികള്‍ അടുത്തറിഞ്ഞു. ഏക്കറുകളോളം പരന്നുകിടക്കുന്ന നെല്ലറയെ കുട്ടികള്‍ കൗതകത്തോടെ കണ്ടു. ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടി.
യാത്ര മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. കെ.പി.മൊയ്തീന് കാര്‍ഷിക അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. വി.കെ.കരുണാകരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.ടി.പ്രഭാകരന്, അനു റോണ, കെ.കെ.പ്രദീപന് എന്നിവര്‍ സംസാരിച്ചു.