നരിപ്പറ്റ: തങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു കിട്ടിയ വിദ്യാലയമുറ്റത്ത് പൂര്‍വ വിദ്യാര്‍ഥികളായ ഡോക്ടര്‍മാര്‍ നാടിന്
ദക്ഷിണയായി മെഡിക്കല്‍ക്യാമ്പൊരുക്കിയത് അഭിനന്ദനം പിടിച്ചുപറ്റി. തങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരെ പരിശോധിച്ച് രോഗനിര്‍ണയം നടത്തുന്നതിനും ആരോഗ്യ ബോധവല്‍ക്കരണത്തിനും എത്തിയത് നാടിന് തന്നെ അഭിമാനമായി. നമ്പ്യത്താംകുണ്ടിലെ ചീക്കോന്ന് എംഎല്‍പി സ്‌കൂളിലായിരുന്നു ഈ അപൂര്‍വ കൂടിച്ചേരല്‍. പൂര്‍വ വിദ്യാര്‍ഥി സംഗമത്തോടനുബന്ധിച്ച് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ഡോ. സകീര്‍, ഡോ. നൗഷാദ്, ഡോ. സുആദ് എന്നിവരുടെ
നേതൃത്വത്തിലായിരുന്നു ക്യാമ്പസ് മെഡികെയര്‍ എന്ന പേരിലുള്ള പരിപാടി.
നാട്ടിലെ മറ്റുഡോക്ടര്‍മാരായ ഫവാസ്, സുബിന ബസാനിയ, മിന്നബസാനിയ, ഷാസ് അഹമ്മദ് തുടങ്ങിയവരും നരിപ്പറ്റ ഹെല്‍ത്ത് സെന്ററിലെ ജെഎച്ച്‌ഐ യും സ്റ്റാഫും കൂട്ടിനെത്തി.

നാട്ടിലെ മറ്റുഡോക്ടര്‍മാരായ ഫവാസ്, സുബിന ബസാനിയ, മിന്നബസാനിയ, ഷാസ് അഹമ്മദ് തുടങ്ങിയവരും നരിപ്പറ്റ ഹെല്‍ത്ത് സെന്ററിലെ ജെഎച്ച്‌ഐ യും സ്റ്റാഫും കൂട്ടിനെത്തി.