കടമേരി: കടത്തനാട്ടിലെ തിറയുത്സവങ്ങളുടെ സമാപനം കുറിക്കുന്ന കടമേരി പരദേവതാക്ഷേത്രത്തിലെ തിറമഹോത്സവത്തിന്
ഇന്ന് തുടക്കം കുറിച്ചു. രാവിലെ ക്ഷേത്ര ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് അഖണ്ഡ നാമജപവും നടന്നു. വൈകിട്ട് 6.30 ന് ദീപാരാധന, തുടര്‍ന്ന് അത്താഴപൂജ, ചുറ്റുവിളക്ക് എന്നിവ നടക്കും. വിവിധ ചടങ്ങുകളോടെ 28 വരെ ഉത്സവം തുടരും.
ചൊവ്വ രാവിലെ സഹസ്രനാമജപം, വൈകിട്ട് 6.30 ന് പ്രൊ: ഡോ.ടി.കെ ജയരാജിന്റെ ആധ്യാത്മിക പ്രഭാഷണം, 9 ന് കോട്ടക്കല്‍ പി എസ് വി നാട്യസംഘത്തിന്റെ പ്രഹ്ളാദ ചരിതം കഥകളി.
23 ന് നാട്ടുകാരായ കുട്ടികള്‍ അവതരിപ്പിക്കുന്ന ഉത്സവ രാവ് എന്ന കലാ സാംസ്കാരിക പരിപാടികളും 24 ന് രാത്രി എട്ടിന്
കളിയരങ്ങ് തിരുമനയുടെ സംഗീത ശില്പവും യുക്ത നമ്പ്യാരുടെ ഓട്ടന്തുള്ളലും ഉണ്ടാകും. തുടര്‍ന്നു 10 ന് സുരേന്ദ്രന് ആയഞ്ചേരി സംവിധാനം ചെയ്യുന്ന പനയങ്കുളങ്ങര ചേരന് എന്ന നാടകം അവതരിപ്പിക്കും. 25 ന് സന്ധ്യയോടെ ഇളനീര് വരവുണ്ടാകും.
26 ന് നട്ടത്തിറ ദിവസം വൈകുന്നേരം ആയഞ്ചേരി ശിവ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന വിവിധ ദൃശ്യ വിസ്മയങ്ങളോടെയുള്ള കലവറ ഘോഷയാത്രയും സപ്തസ്വര വടകരയുടെ സംഗീതാര്‍ച്ചനയും പ്രിയദര്ശന് കടമേരിയുടെ തായമ്പകയും തുടര്‍ന്നു രാത്രി 10 ന് കൊടിയേറ്റവും നടക്കും. ഏപ്രില്‍ 27ന് എണ്ണ വരവ്, വാള് എഴുന്നള്ളത്ത്, തൃക്കൈക്കുടവരവ്, പാവ വരവ് എന്നിവയും
സന്ധ്യയോടെ വേട്ടക്കൊരു മകന് തിറയും രാത്രി 8 ന് കടമേരി ശ്രീജിത്ത് മാരാരുടെ നേതൃത്വത്തില്‍ അമ്പതോളം വാദ്യകലാകാരന്മാര് അണി നിരക്കുന്ന പാണ്ടി മേളപ്പെരുമയും ഉണ്ടാകും.
മേട മാസത്തിലെ ഭരണി നക്ഷത്രം വരുന്ന ഏപ്രില്‍ 28 ന് പുലര്‍ച്ചെ തലച്ചിലിന്റെയും പേരില്ലാ പരദേവതയുടേയും വെള്ളാട്ടും തിറയും നടക്കും. തുടര്‍ന്ന് 9 മണിയോടെയാണ് പ്രസിദ്ധമായ കടമേരി പരദേവതയുടെയും തമ്പുരാട്ടിയുടേയും തിരുമുടി വെക്കലും നാട് വലം വെക്കലും രാത്രി വരെയുള്ള തിറയാട്ടവും ഉണ്ടാവുക. രാത്രി വൈകി നടക്കുന്ന തിരുമുടി പറിക്കലോടെ കടത്തനാട്ടിലെ
തിറയുത്സവങ്ങള്ക്ക് സമാപനമാകും.
അടുത്ത വര്‍ഷം തുലാമാസം ആദ്യം ചേരാപുരം ഉമിയം കുന്നുമ്മല്‍ ക്ഷേത്രത്തിലെ തിറയോടെ വീണ്ടും കടത്തനാട്ടില്‍ തിറയുത്സവങ്ങള്ക്ക് തുടക്കമാവും
ഉമിയംകുന്നുമ്മല് ക്ഷേത്രത്തിലെ തിറയെ തുറക്കുന്ന തിറയെന്നും കടമേരി പരദേവതാ ക്ഷേത്രത്തിലെ തിറയെ അടക്കുന്ന തിറ എന്നുമാണ് പറയാറ്. ഉമിയംകുന്ന് തുറക്കലും കടമേരി അടക്കലും എന്ന ചൊല്ലും വ്യാപകമാണ്.
-പി.കെ.രാധാകൃഷ്ണന് അരൂര്‍