അഴിയൂര്‍: 1925 മുതല്‍ അഴിയൂര്‍ പ്രദേശത്തെ ആയിരങ്ങള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്ന അഞ്ചാംപിടിക മാപ്പിള എല്‍പി
സ്കൂള്‍ നൂറാം വാര്‍ഷികാഘോഷം നാടിന്റെ ഉത്സവമായി. സാംസ്കാരിക സമ്മേളനം, വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും കലാപരികള്‍, ജാനു ഏടത്തിയും കേളപ്പേട്ടനും എന്ന ഹാസ്യ പോഗ്രാം, സംഗീത നിശ, പൂര്വാധ്യാപകര്ക്കും എണ്‍പത് വയസ് കഴിഞ്ഞ പൂര്‍വവിദ്യാര്‍ഥികള്‍ക്കും ആദരവ് തുടങ്ങി ശ്രദ്ധേയമായ പരിപാടികള്‍ നടന്നു. ആഘോഷ പരിപാടികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് ഇ.ടി അയ്യൂബ് അധ്യക്ഷത വഹിച്ചു. സുവനീര്‍ പ്രകാശനം സ്കൂള്‍ മാനേജര്‍ എ.വിജയരാഘവനും കുട്ടികള്‍ക്കുള്ള അനുമോദനം വാര്‍ഡ് മെമ്പര്‍ സീനത്ത് ബഷീറും നിര്‍വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബേബി സുസ്നേഹ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തോട്ടത്തില്‍ ശശിധരന്, രമ്യ കരോടി,
സാലിഹ് ഫൈസി, പി.ശ്രീധരന്, യു.എ റഹിം, കെ.പി വിജയന്, ശ്രീധരന് കൈപ്പാട്ടില്, പ്രമോദ് കെ.പി, വി.പി പ്രകാശന്, മുബാസ് കല്ലേരി, പ്രദീപ് ചോമ്പാല, സാഹിര്‍ പുനത്തിര്, ജലീല്‍ സി.കെ, റഫീഖ് ആലപ്പറമ്പത്ത്, ഷബാന എ.വി, നവാസ് നെല്ലോളി, എസ്.ബാസിത്ത്, ഇസ്മായില്‍ പി.പി, ഷുഹൈബ് കൈതാല്‍, നിസാര്‍ വി.കെ തുടങ്ങിയര്‍ സംസാരിച്ചു. പ്രധാനധ്യാപിക സാജിദ സ്വാഗതവും ട്രഷറര്‍ യൂസുഫ് കുന്നുമ്മല്‍ നന്ദിയും പറഞ്ഞു. ശതാബ്ദി ആഘോഷത്തിന്റെ സമാപനം ഡിസംബറില്‍ നടത്തുമെന്ന് സംഘടക സമിതി ചെയര്മാന് അറിയിച്ചു.


