വില്യാപ്പള്ളി: പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ 2024-25 വര്‍ഷത്തെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍
(എന്‍ആര്‍ഇജിഎസ്) ഉള്‍പ്പെടുത്തി നിര്‍മിച്ച തിരുമന അമ്പലം-കൊങ്ങപ്പള്ളി റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷറഫുദീന്‍ കൈതയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ റഫീഖ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.പി വാസു, കെ.കെ നാണു, അപ്പോളോ നാണു, പ്രകാശന്‍ മലയില്‍, ഷൈനി വി.പി, പ്രകാശന്‍ മാവുള്ളതില്‍ എന്നിവര്‍ സംസാരിച്ചു.

