ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങളോടു
ള്ള മാർപാപ്പയുടെ വാത്സല്യം എന്നും വിലമതിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കഴിഞ്ഞ വർഷം ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മാർപാപ്പയെ കണ്ടിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ താൻ അഗാധമായി ദുഃഖിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിന്റെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ എപ്പോഴും ഓർമിക്കുമെന്നും പ്രധാനമന്ത്രി പറ
ഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ ചെറുപ്പം മുതലേ ക്രിസ്തുവിന്റെ ആദർശങ്ങൾ സാക്ഷാത്കരിക്കുന്നതിനായി സ്വയം സമർപ്പിച്ചിരുന്നുവെന്ന് മോദി പറഞ്ഞു. അദ്ദേഹം ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും സേവിച്ചു. കഷ്ടപ്പെടുന്നവർക്കായി അദ്ദേഹം പ്രത്യാശയുടെ ഒരു ചൈതന്യം ജ്വലിപ്പിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.