കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങളുടെ ഭാഗമായി 20 ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാര തുക ലഭിച്ചു. ഒന്നാം ഘട്ട നഷ്ടപരിഹാരത്തുകയായ 4,64,68,273 രൂപ അതത് അക്കൗണ്ടിലേക്ക് കൈമാറി. ഈ തുക ഭൂവുടമകള്‍ക്ക് കൈമാറാന്‍ ആവശ്യമായിട്ടുള്ള അനുമതിക്കായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ നേരില്‍കണ്ട് അഭ്യര്‍ഥിച്ചിരുന്നു. ബാക്കിയുള്ള ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളില്‍ തന്നെ കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൊയിലാണ്ടി ലാന്‍ഡ് അക്യുസിഷന്‍ തഹസില്‍ദാര്‍ മുഖേനയാണ് അക്കൗണ്ടിലേക്ക് തുക കൈമാറിയത്. കുറ്റ്യാടി
ബൈപ്പാസ് പ്രവൃത്തി പുരോഗമിക്കുകയാണ്. മുന്‍പ് ശരാശരി 6 മീറ്റര്‍ വീതി മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നത്. കുറ്റ്യാടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നതന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി
എംഎല്‍എ പറഞ്ഞു.


എംഎല്‍എ പറഞ്ഞു.
