ഓര്‍ക്കാട്ടേരി: ഒപ്പരം അഖിലേന്ത്യാവോളിയുടെ ഉദ്ഘാടന മത്സരത്തില്‍ ഇന്‍കം ടാക്സ് ചെന്നൈക്ക് വിജയം. വനിതാവിഭാഗം
മത്സരത്തില്‍ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരിയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. (സ്കോര്‍ 25-21, 25-12, 28-26).
പോയിന്റ് നില സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായ വിജയമാണ് ഇന്‍കം ടാക്സ് നേടിയത്. ആദ്യ സെറ്റില്‍ അല്പം പ്രതിരോധത്തിന് അസംപ്ഷന്‍ കോളജ് ശ്രമിച്ചെങ്കിലും ഇന്‍കംടാക്സിന്റെ ഒത്തൊരുമക്ക് മുമ്പില്‍ മുട്ടുമടക്കേണ്ടിവന്നു. അനായാസേന രണ്ടാം സെറ്റ് സ്വന്തമാക്കിയ ഇന്‍കം ടാക്സിന് മൂന്നാം സെറ്റില്‍ അസംപ്ഷന്‍ കോളജില്‍ നിന്ന് കടുത്ത വെല്ലുവിളി
നേരിടേണ്ടി വന്നു. ഇരുപത്തഞ്ചാം പോയിന്റില്‍ കളി അവസാനിപ്പിക്കാന്‍ സാധിക്കാതെ മത്സരം 28 പോയിന്റ് വരെ നീണ്ട ശേഷമാണ് വിജയം കൊയ്യാനായത്.
ഉദ്ഘാടന മത്സരത്തില്‍ ഇന്‍കം ടാക്സിന്റെ ആധിപത്യമാണ് കണ്ടതെങ്കിലും നല്ലൊരു കളി കാണാന്‍ കഴിഞ്ഞതിലെ
ആഹ്ലാദത്തിലാണ് വോളിബോള്‍ പ്രേമികള്‍. ഏറെ കാലത്തിനു ശേഷം കടത്തനാട്ടില്‍ വിരുന്നെത്തിയ അഖിലേന്ത്യാ വോളി ആസ്വദിക്കാന്‍ നിറഞ്ഞ ഗ്യാലറി തന്നെയാണ് ആദ്യ ദിവസം ഓര്‍ക്കാട്ടേരിയില്‍ ദൃശ്യമായത്.

പോയിന്റ് നില സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായ വിജയമാണ് ഇന്‍കം ടാക്സ് നേടിയത്. ആദ്യ സെറ്റില്‍ അല്പം പ്രതിരോധത്തിന് അസംപ്ഷന്‍ കോളജ് ശ്രമിച്ചെങ്കിലും ഇന്‍കംടാക്സിന്റെ ഒത്തൊരുമക്ക് മുമ്പില്‍ മുട്ടുമടക്കേണ്ടിവന്നു. അനായാസേന രണ്ടാം സെറ്റ് സ്വന്തമാക്കിയ ഇന്‍കം ടാക്സിന് മൂന്നാം സെറ്റില്‍ അസംപ്ഷന്‍ കോളജില്‍ നിന്ന് കടുത്ത വെല്ലുവിളി

ഉദ്ഘാടന മത്സരത്തില്‍ ഇന്‍കം ടാക്സിന്റെ ആധിപത്യമാണ് കണ്ടതെങ്കിലും നല്ലൊരു കളി കാണാന്‍ കഴിഞ്ഞതിലെ

ഇന്നത്തെ കളി (ചൊവ്വ)
വനിതാവിഭാഗം
അസംപ്ഷന്‍ കോളജ് X കെഎസ്ഇബി
പുരുഷവിഭാഗം
കേരള പോലീസ് X ബിപിസിഎല്‍ കൊച്ചി