തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ വര്‍ധിച്ച് 72,120
രൂപയായി. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 9,051 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 9,835 രൂപയുമാണ് വില. ഈ മാസം ഏറ്റവും കുറവ് സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയിരുന്നത് ഏപ്രില്‍ എട്ടിനായിരുന്ന. അന്ന് പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു. സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയതാണ് വിലയിലെ കുതിപ്പിന് പ്രധാന കാരണം. വിവിധ രാജ്യങ്ങള്‍ ചുമത്തിയ തീരുവ താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം ശക്തിയാര്‍ജിച്ചതിനാല്‍ നിക്ഷേപകര്‍ സുരക്ഷിതത്വം തേടി സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നു. സാമ്പത്തിക അനിശ്ചിതത്വ കാലയളവില്‍ നിക്ഷേപകര്‍ക്ക് മനസ് ഉറപ്പിച്ച്
വിശ്വസിക്കാമെന്നതാണ് സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ശക്തി. അതിനാല്‍ വന്‍കിട നിക്ഷേപകരും വിവിധ കേന്ദ്ര ബാങ്കുകളും സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുകയാണ്. അമേരിക്കന്‍ ഡോളറിലും കടപ്പത്രങ്ങളിലും വിശ്വാസം കുറഞ്ഞതോടെ വിദേശ നാണയ ശേഖരത്തിലും ഡോളറിന് പകരം സ്വര്‍ണം ഇടം നേടുന്നു.
അതേസമയം, സ്വര്‍ണവില വര്‍ധിച്ചതോടെ കേരളത്തിലെ കടകളില്‍ തിരക്ക് കുറഞ്ഞു. വില വര്‍ധന തുടര്‍ന്നാല്‍ വിവാഹച്ചടങ്ങുകളില്‍ നിന്ന് സ്വര്‍ണം അപ്രത്യക്ഷമാകുന്ന കാലം വൈകാതെ വന്നേക്കാം.


അതേസമയം, സ്വര്‍ണവില വര്‍ധിച്ചതോടെ കേരളത്തിലെ കടകളില്‍ തിരക്ക് കുറഞ്ഞു. വില വര്‍ധന തുടര്‍ന്നാല്‍ വിവാഹച്ചടങ്ങുകളില്‍ നിന്ന് സ്വര്‍ണം അപ്രത്യക്ഷമാകുന്ന കാലം വൈകാതെ വന്നേക്കാം.