വള്ള്യാട്: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് കീരംകണ്ടി അമ്മദ് സ്മാരക അംഗന്‍വാടിയില്‍ നിന്നു 24 വര്‍ഷത്തെ സേവനത്തിനുശേഷം
വിരമിക്കുന്ന ഗീതയ്ക്കുള്ള യാത്രയയപ്പും സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കായി നടത്തിയ പാചക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ശോഭാ പുനത്തിലുള്ള അനുമോദനവും സംഘടിപ്പിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ബവിത്ത് മലോല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് പി.സി.ഹാജറ ഉപഹാര സമര്‍പ്പണം നടത്തി. പി.ടി.കെ.രാജീവന്‍, ടി.കെ.അബ്ദുള്ള, എം.സി.അഷ്‌റഫ്, വള്ളില്‍ ശ്രീജിത്ത്, രതീഷ് വരിക്കോട്ട്, സി.എച്ച്.ബിന്ദു, പി.ടി.കെ.സുനില്‍കുമാ, അംഗന്‍വാടി വര്‍ക്കര്‍ കെ.റീന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗന്‍വാടി കുട്ടികളുടെയും മറ്റും കലാപരിപാടികള്‍ അരങ്ങേറി.

