വടകര: എ.എം കുഞ്ഞിക്കണ്ണന്‍ വടകരയുടെ രണ്ടാമത്തെ പുസ്തകമായ ‘ഒടുവിലത്തെ കത്ത്’ എന്ന കവിതാ
സമാഹാരത്തിന്റെ കവര്‍ പ്രകാശനം ഗാനരചയിതാവ് ഇ.വി വത്സന്‍ നിര്‍വഹിച്ചു. വടകര നഗരസഭ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഹരീന്ദ്രന്‍ കരിമ്പനപാലം, ട്രഷറര്‍ വി.പി സര്‍വോത്തമന്‍, മണലില്‍ മോഹനന്‍, പ്രദീപ് ചോമ്പാല, മനോജ് ആവള തുടങ്ങിയവര്‍
സംസാരിച്ചു. 28ന് നഗരസഭ പാര്‍ക്ക് ഓഡിറ്റോറിയത്തിലാണ് പുസ്തക പ്രകാശനം. കെ.കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കവി വീരാന്‍കുട്ടി പ്രകാശനം നിര്‍വഹിക്കും. രാംദാസ് വടകരയാണ് കവര്‍ രൂപകല്പന ചെയ്തത്.


