പുറമേരി: കുനിങ്ങാട് എല്‍പി സ്കൂള്‍ 99ാം വാര്‍ഷികാഘോഷവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘടനവും കെ.പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ നിര്‍വഹിച്ചു. പുറമേരി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. ചരിത്രകാരന് പി.ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ഇ.ടി.കെ രജീഷ്, സ്കൂള്‍ മാനേജര്‍ പനമ്പ്ര ബാലകൃഷ്ണന്, പിടിഎ പ്രസിഡന്റ് റംഷാദ് പറമ്പത്ത്, ഹെഡ്മിസ്ട്രസ് വി.കെ ശ്രീജ, മലോല്‍ പത്മനാഭന്, എം.പി ഷാജഹാന്, പ്രസീത കല്ലുള്ളതില്‍, എന്‍.കെ വിശ്വംഭരന്, തയ്യില്‍ രാജന്, വി.പി ഷക്കീല്‍, പ്രഭാകരന് പനമ്പ്ര, രാമചന്ദ്രന് മംഗലാട്ട്, കെ.കെ ശാന്ത, അജിത്ത്.പി, സിറാജ് കളമുള്ളതില്‍, ചാലിയോട്ട്
കുഞ്ഞിമൂസഹാജി, വിനോദന്‍ പാറപ്പൊത്തില്‍, സി.എച്ച് കുനിങ്ങാട്, സി.കെ മനോജന്, മുഹമ്മദ് ഉസ്താദ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍ നടന്നു. കൈലാസ് നന്ദി പറഞ്ഞു.


