വടകര: പാചകവാതകത്തിന്റെ വില ഇടയ്ക്കിടെ വര്‍ധിപ്പിക്കുന്നത് താങ്ങാനാകാതെ വന്നതോടെ ഗ്രാമീണ
മേഖലയില്‍ വിറക് ശേഖരണം വീണ്ടും സജീവമായി. പാചകവാതകത്തിന്റെ ഉപയോഗം ടൗണുകളിലായിരുന്നു കൂടുതലെങ്കില്‍ ഇപ്പോള്‍ ഗ്രാമനഗര വ്യത്യാസമില്ലാതെ ആളുകള്‍ ഗ്യാസ് ഉപയോഗിക്കാന്‍ തുടങ്ങി. ഇതോടെ വിറകടുപ്പ് ഉപയോഗം വലിയ തോതില്‍ കുറയുകയായിരുന്നു. പല വീടുകളിലും വിറകടുപ്പു തന്നെ ഇല്ലാതായി.
എന്നാല്‍ പാചകവാതക വില വീണ്ടും കൂട്ടുന്ന സ്ഥിതി വന്നതോടെ വിറക് അടുപ്പിലേക്ക് പോകാന്‍
നിര്‍ബന്ധിതമായിരിക്കുകയാണ്. നാട്ടിന് പുറങ്ങളില്‍ പലരും വിറക് അടുപ്പുകള്‍ പുനഃസ്ഥാപിക്കന്ന സ്ഥിതിയാണ്. ഇതിനാവശ്യമായ വിറകും ശേഖരിച്ചു തുടങ്ങി. വിറക് വെട്ടിന് നാട്ടിലുള്ള തൊഴിലാളികളും രംഗത്തിറങ്ങി. മഴയ്ക്ക് മുമ്പ് പരമാവധി വിറക് ശേഖരിക്കാനാണ് തീരുമാനം.

എന്നാല്‍ പാചകവാതക വില വീണ്ടും കൂട്ടുന്ന സ്ഥിതി വന്നതോടെ വിറക് അടുപ്പിലേക്ക് പോകാന്‍

