Sunday, May 25, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; 23 മുതല്‍ ചിത്രരചനാ മത്സരങ്ങള്‍

April 20, 2025
in സാംസ്‌കാരികം
A A
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; 23 മുതല്‍ ചിത്രരചനാ മത്സരങ്ങള്‍
Share on FacebookShare on Twitter

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ‘വികസന വരകള്‍’ എന്ന പേരില്‍ ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഏപ്രില്‍ 23 മുതല്‍ 27 വരെ തീയതികളിലാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മത്സരം നടക്കുക.
അഞ്ചാം ക്ലാസിന് മുകളില്‍ പഠിക്കുന്നവര്‍, ചിത്രകലാ അധ്യാപകര്‍, പ്രാദേശിക ചിത്രകാരന്മാര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. നാട്ടിലെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചിത്രരചനയുടെ പ്രമേയം. തദ്ദേശ സ്ഥാപന തലത്തില്‍ നടക്കുന്ന മത്സരത്തില്‍നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രകാരന്‍മാരെ പങ്കെടുപ്പിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ വേദിയായ കോഴിക്കോട് ബീച്ചില്‍ ‘വികസന വരകള്‍’ ജില്ലാതല സമൂഹ ചിത്രരചനാ പരിപാടി സംഘടിപ്പിക്കും. വലിയ കാന്‍വാസില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ എന്റെ കേരളം എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്ഥാപന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ‘വികസന വരകള്‍’ സംഘടിപ്പിക്കുക.
ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും പ്രത്യേക യോഗം ഓണ്‍ലൈനായി ചേര്‍ന്നു. തദ്ദേശ സ്ഥാപന തലത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, തീയതി, സമയം എന്നിവ ഏപ്രില്‍ 22നകം ഗൂഗ്ള്‍ ഷീറ്റ് വഴി എല്‍എസ്ജിഡി വകുപ്പിന് ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. തദ്ദേശ സ്ഥാപന തലത്തില്‍ ചിത്രരചനാ മത്സരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ബ്ലോക്ക് റിസോഴ്സ് സെന്ററുകള്‍ക്ക് (ബിആര്‍സി) നിര്‍ദ്ദേശം നല്‍കിയതായി എന്റെ കേരളം മേളയുടെ പ്രീ ഇവന്റുകളുടെ നോഡല്‍ ഓഫീസര്‍ കൂടിയായ എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ എ.കെ അബ്ദുല്‍ ഹക്കീം അറിയിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ബൈജു ജോസ്, അസിസ്റ്റന്റ് ഡയരക്ടര്‍ കെ.വി രവികുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു.

RECOMMENDED NEWS

ദിണ്ടിഗലിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, കുട്ടികളടക്കം 10 പേർക്ക് പരിക്കേറ്റു

ദിണ്ടിഗലിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, കുട്ടികളടക്കം 10 പേർക്ക് പരിക്കേറ്റു

5 months ago

അന്യാധീനപ്പെട്ട 2274 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചതായി റവന്യു മന്ത്രി; മൂടാടി, മേപ്പയ്യൂര്‍ വില്ലേജുകള്‍ സ്മാര്‍ട്ട് ആകുന്നു

8 months ago

റിട്ട.പ്രധാനാധ്യാപകന്‍ ചെമ്മരത്തൂര്‍ എടവന കേളപ്പന്‍ അന്തരിച്ചു

6 months ago

മണപ്പുറം കൈപ്രത്ത് ബാലന്‍ അന്തരിച്ചു

7 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal