ചോറോട് ഈസ്റ്റ്: നമ്മുടെ മക്കള്‍ ഇനി വരയുടെ ലഹരിയിലേക്ക്. ചോറോട് ഈസ്റ്റിലെ ഗ്രാമശ്രീ റസിഡന്‍സ്
അസോസിയേഷന് വരക്കൂട്ടം പരിപാടി സംഘടിപ്പിച്ചു. നാട്ടിലെ എല്ലാ വിഭാഗം കുട്ടികള്‍ക്കും ചിത്രരചനയില്‍ പ്രാവീണ്യം നേടാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ഗ്രാമശ്രീ. ആദ്യ ദിവസം 30 പേര്‍ക്കാണ് വരക്കൂട്ടം ക്യാമ്പ് ഒരുക്കിയത്. പ്രശസ്ത ചിത്രകാരന് ടി.പി ശ്രീധരന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രസാദ് വിലങ്ങില്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരി അനുശ്രീ ചോറോട്, ടി.കെ കുഞ്ഞിക്കണാരന്‍, നന്ദന എം.എസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സജിത് ചാത്തോത്ത് സ്വാഗതവും
എക്സിക്യൂട്ടീവ് അംഗം ബാബു.കെ നന്ദിയും പറഞ്ഞു.
മഹേഷ് കുമാര്‍ പി.കെ, എന്‍.കെ അജിത് കുമാര്‍, പി.കെ മനോജ് ബാബു, മനോജന് ടി.കെ, വിഘ്നേഷ് വി.ടി.കെ, തനൂജ ശിവദാസ്, രജിഷ മനോജ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. ഞായറാഴ്ച തോറും കുട്ടികള്‍ക്കായി വരക്കൂട്ടം ക്യാമ്പ് നടക്കും.