ചെന്നൈ: സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി തമിഴ്നാട്ടിലെത്തി മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ സന്ദര്‍ശിച്ചു. മധുരയില്‍
നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ചെന്നൈ സന്ദര്‍ശിക്കുകയായിരുന്നു എം.എ ബേബി. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കെ.ബാലകൃഷ്ണന്, യു.വാസുകി, സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി.ഷണ്മുഖം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍
എം.എ ബേബിയെ സ്വീകരിച്ചു.


മതേതര പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതിൽ തമിഴ്നാട് രാജ്യത്തിന് മാതൃകയാണെന്നും ഗവർണർക്ക് എതിരായ കേസിലെ തമിഴ്നാട് സർക്കാരിന്റെ വിജയം അഭിനന്ദനാർഹമാണെന്നും ബേബി പറഞ്ഞു. കേരളത്തിൽ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലേറുമെന്നും ജനങ്ങൾ അതിന് തയാറെടുത്തെന്നും ബേബി കൂട്ടിച്ചേർത്തു.