വെട്ടില്‍ പീടിക: നാട്ടില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനും വേണ്ടി സര്‍വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍
പൊതുയോഗം നടത്തി. ലഹരി ആപത്താണ് എന്ന പേരില്‍ നടത്തിയ ക്യാമ്പയിന് സി.മുഹമ്മദ് (റിട്ടയേഡ് എക്സൈസ് ഇന്‍സ്പെക്ടര്‍) ഉദ്ഘാടനം ചെയ്തു. കെ.ശശിധരന്, പി.കെ ബിന്ദു, പി.എം കണാരന്, പി.എം ബാബു, എന്‍.കെ ഗോപിനാഥന്, പുഷ്കരന്.പി, ബിജിത്ത് ലാല്‍ തെക്കേടത്ത്, മജീദ് എന്നിവര്‍ പ്രസംഗിച്ചു.
രാധാകൃഷ്ണന് ഒതയോത്ത് ചെയര്മാന്, കെ.കെ പ്രദീപന്
കണ്‍വീനര്‍, എന്‍.കെ ഗോപിനാഥന് വൈസ് ചെയര്മാന്, സവാദ് ജോയിന്‍ കണ്‍വീനര്‍, പി.പി സുരേഷ് ബാബു ഖജാന്‍ജി എന്നിവര്‍ ഭാരവാഹികള്‍ ആയിട്ടുള്ള കമ്മിറ്റി രൂപീകരിച്ചു. രാധാകൃഷ്ണന് ഒതയോത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കെ.കെ പ്രദീപന് സ്വാഗതവും വി.ടി പ്രഭാകരന് നന്ദിയും പറഞ്ഞു.

രാധാകൃഷ്ണന് ഒതയോത്ത് ചെയര്മാന്, കെ.കെ പ്രദീപന്

