ഓര്‍ക്കാട്ടേരി: രാജ്യം ഭരിക്കുന്നത് ഫാസിസ്റ്റുകളാണെന്നും ഇവര്‍ക്കെതിരെ അതിവിപുലമായ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഉയര്‍ന്ന്
വരണമെന്നും സിപിഐ ദേശീയ കൗണ്‍സില്‍ സെക്രട്ടറി ആനി രാജ പ്രസതാവിച്ചു. സിപിഐ വടകര മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് ഓര്‍ക്കാട്ടേരി ചന്ത മൈതാനിയില്‍ കാനം രാജേന്ദ്രന് നഗറില്‍ സിപിഐ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കമ്യൂണിസ്റ്റ് സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആനി രാജ. ആര്‍എസ്എസ് കേന്ദ്രമായ നാഗ്പൂരില്‍ നിന്നാണ് ദേശീയ സര്‍ക്കാറിനെ പൂര്‍ണമായി നിയന്ത്രിക്കുന്നത്. ആര്‍എസ്എസ്
സമ്പൂര്‍ണമായ ഫാസിസ്റ്റ് സംഘടനയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ആര്‍എസ്എസ് നയിക്കുന്ന സര്‍ക്കാര്‍ ഫാസിസ്റ്റാണോ എന്ന് സംശയിക്കേണ്ടതില്ല. ആര്‍എസ്എസ് നൂറാം വാര്‍ഷികത്തില്‍ ഹിന്ദു മത രാഷ്ട്രമായി ഇന്ത്യയെ പ്രഖ്യാപിക്കാന്‍ കഴിയുമോ എന്ന ലക്ഷ്യം വെച്ചാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ രൂപപെടുത്താന്‍ ശ്രമിക്കുന്നത്. രണ്ടാം സ്വാതന്ത്യ സമരം കണക്കെ ജനകോടികളുടെ പോരാട്ടം മോദി സര്‍ക്കാറിനെതിരെ ഉയര്‍ന്ന് വരണമെന്ന് അവര്‍ പറഞ്ഞു.
മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു അധ്യക്ഷത വഹിച്ചു. പഴയ കാല പോരാളികളായ 35 സഖാക്കളെ ജില്ലാ സെക്രട്ടറി കെ കെ
ബാലന് ആദരിച്ചു. സി പി ഐ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ സ്മരണിക ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, ലോക കേരള സഭാഗം ബാബു വടകരക്ക് നല്കി പ്രകാശനം ചെയ്തു. ജില്ലാ എക്സി.അംഗം ആര്.സത്യന് പോരാളികളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സ്വാഗത സംഘം ചെയര്മാന് ഇ.രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു. നേരത്തെ സംഗമത്തിനോടനുബന്ധമായി നടത്തിയ പ്രകടനത്തിന് സി.രാമകൃഷ്ണന്, പി കെ സതീശന്, പി സജീവ് കുമാര്‍, ഒ എം അശോകന്, കെ പി സൗമ്യ, വി പി ബീന, ഏ കെ കുഞ്ഞിക്കണാരന്‍, കെ കെ രഞ്ജിഷ്, കെ ടി സുരേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി


മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു അധ്യക്ഷത വഹിച്ചു. പഴയ കാല പോരാളികളായ 35 സഖാക്കളെ ജില്ലാ സെക്രട്ടറി കെ കെ
