കോഴിക്കോട്: ഷൂട്ടിംഗിനിടയില്‍ ലഹരി ഉപയോഗിച്ച നടന് മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ
പരാതിയില്‍ എക്സൈസ്-പോലിസ് വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്ന് വനിത കമ്മിഷന് ചെയര്‍പേഴ്സണ്‍ പി.സതീദേവി പറഞ്ഞു. നടിയുടെ പരാതി ലഭിച്ചിട്ടില്ല. തൊഴിലിടങ്ങളിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ സ്ത്രീകള്‍ പരാതി നല്‍കുന്നത് അഭിനന്ദനാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.
അഭിപ്രായപ്രകടനത്തിന് സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമാണെന്നും സതീദേവി കൂട്ടിചേര്‍ത്തു. തനിക്ക് ഉണ്ടായ നല്ല അനുഭവം ആണ് ദിവ്യ തുറന്ന് പറഞ്ഞത്. അതില്‍
എന്താണ് തെറ്റ്. സൈബര്‍ ആക്രമണത്തെപ്പറ്റി അവര്‍ പരാതി നല്കിയാല് നടപടി സ്വീകരിക്കുമെന്നും സതീദേവി പറഞ്ഞു.

അഭിപ്രായപ്രകടനത്തിന് സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമാണെന്നും സതീദേവി കൂട്ടിചേര്‍ത്തു. തനിക്ക് ഉണ്ടായ നല്ല അനുഭവം ആണ് ദിവ്യ തുറന്ന് പറഞ്ഞത്. അതില്‍