കൊച്ചി: ബുധനാഴ്ച രാത്രി എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്ന് ഡാന്‍സാഫ് പരിശോധനയ്ക്കിടെ
ഇറങ്ങിയോടിയ നടന് ഷൈന്‍ ടോം ചാക്കോ നാളെ (ശനി) ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് നിര്‍ദ്ദേശിച്ച് നോട്ടീസ് നല്കി. രാവിലെ 10ന് എറണാകുളം സെന്‍ട്രല്‍ എസ്പിക്ക് മുന്പില് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. നടന് ഹോട്ടലിലെ പടികള്‍ ഇറങ്ങിയോടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ലഹരി ഉപയോഗം ഉണ്ടെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോലീസ്
ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്. പോലീസ് മുറിയിലേക്ക് എത്തുമ്പോഴേക്കും നടന് ജനല്‍ വഴി പുറത്ത് കടന്ന് പടികള്‍ ഇറങ്ങി ഓടുകയായിരുന്നു. സംഭവം എറണാകുളം നോര്‍ത്ത് സ്റ്റേഷന് പരിധിയില്‍ ആയതിനാല്‍ ആണ് എറണാകുളം സെന്‍ട്രല്‍ എസ്പിക്ക് മുന്പില് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.


