പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന് അപകടത്തില്‍ മരിച്ചു. ഗാര്ഡന് ഫെന്‍സിങിന്റെ ഭാഗമായി
സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണ് ഇളകി വീണാണ് അപകടം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഇന്ന് രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. ഗാര്‍ഡനില്‍ കോണ്‍ക്രീറ്റ് തൂണിനോട് ചേര്‍ന്ന് നിന്ന് ഫോട്ടോ എടുക്കാനായിരുന്നു ശ്രമം. എന്നാല്‍ തൂണ് കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞുവീണു. കുഞ്ഞ് കല്‍ത്തൂണിന്റെ അടിയില്‍ അകപ്പെട്ടു ഗുരുതരമായി പരുക്കേറ്റു. അഭിരാമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

