വില്ല്യാപ്പള്ളി: ബിജെപി വില്ല്യാപ്പള്ളി മണ്ഡലം സജീവ അംഗത്വ കണ്വെന്ഷന് സംസ്ഥാന സമിതി അംഗം ടി.കെ.പ്രഭാകരന്
ഉദ്ഘാടനം ചെയ്തു. 1981 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മൂന്നു ശതമാനം വോട്ടുണ്ടായിരുന്ന ബിജെപി 2024 ല്‍ 20 ശതമാനത്തിലെത്തി നില്‍ക്കുകയാണെന്നും ബിജെപി കേരളത്തില്‍ വളരുകയാണെന്നും ടി.കെ.പ്രഭാകരന് പറഞ്ഞു. ജനോപകാര പ്രദമായ ഒട്ടേറെ പദ്ധതികളിലൂടെ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന നരേന്ദ മോദിയുടെ ഭരണത്തിന് വലിയ സ്വീകാര്യതയാണ് കേരളത്തില്‍ ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് പ്രിബേഷ് പൊന്നക്കാരി
അധ്യക്ഷത വഹിച്ചു. അരിക്കല്‍ രാജന്, രജീഷ് എം.കെ., ടി.വി. ഭരതന് വിജിത്ത് സി, പി.ഗോപാലന്, ഇ.മനോജ്കുമാര്‍, കെ.കെ. മോഹനന്, ദിവാകരന് കക്കാട്ട്, ജിഷ കെ.ജെ, ഷിജിത കീഴല്‍, ഗിജേഷ് കെ.സി എന്നിവര്‍ സംസാരിച്ചു.

