വടകര: എംപുരാന് സിനിമയില്‍ ആവിഷ്കരിച്ചതിനേക്കാള്‍ ഭയാനകമാണ് ഗുജറാത്തിലെ ഗോധ്രയിലും നരോദാപാട്യയിലും
നടന്ന വംശഹത്യയെന്ന് പ്രൊഫസര്‍ കെ.ഇ.എന്‍.കുഞ്ഞമ്മദ് പറഞ്ഞു. നവചിന്ത കലാ സാംസ്കാരിക വേദി വടകരയില്‍ സംഘടിപ്പിച്ച ‘എംപുരാന് ചര്‍ച്ച ചെയ്യപ്പെടുന്നു’ എന്ന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് വംശഹത്യ ഒരു ഭൂഖണ്ഡ സമാനമായിരുന്നുവെങ്കില്‍ അതിലെ ഒരു മണ്തരിയെ മാത്രമെ എംപുരാന് പരാമര്‍ശിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാംസ്കാരിക ചത്വരത്തില്‍ നടന്ന പരിപാടിയില്‍ നവചിന്ത കലാ സാംസ്കാരിക
വേദി കണ്‍വീനര്‍ ടി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. റിജില്‍ മാക്കുറ്റി, മൊയ്തു താഴത്ത്, അനില്‍ ആയഞ്ചേരി, ഉസ്മാന് പി.കെ, സോമന് മുതുവന, സനില്‍ ദിവാകര്‍ എന്നിവര്‍ സംവദിച്ചു. ബാലന് നടുവണ്ണൂര്‍ സ്വാഗതവും റഊഫ് ചോറോട് നന്ദിയും പറഞ്ഞു. കടമ്മനിട്ടയുടെ ക്യാ, നമോനമ, ആവിഷ്കാരം തുടങ്ങിയ കവിതകളുടെ അവതരണം നടന്നു.

സാംസ്കാരിക ചത്വരത്തില്‍ നടന്ന പരിപാടിയില്‍ നവചിന്ത കലാ സാംസ്കാരിക
