അഴിയൂര്‍: മാഹി റെയില്‍വെ സ്റ്റേഷന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി
മോടിപിടിപ്പിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലേക്ക്. അസൗകര്യങ്ങള്‍ ഏറെയുണ്ടായിരുന്ന മയ്യഴി എന്ന മാഹി
റെയില്‍വേ സ്റ്റേഷനില്‍ 10 കോടിയില്‍പരം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളത്. കെട്ടിലും മട്ടിലും മാഹി ആകെ മാറി.
രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളുടെ വികസനത്തിനായി ആവിഷ്കരിച്ച അമൃത് ഭാരത് പദ്ധതിയാണ് മാഹിയെയും തുണച്ചത്. 95 ശതമാനം പ്രവൃത്തിയും ഇതിനകം പൂര്‍ത്തിയായി. രാജ്യാന്തര നിലവാരത്തിലേക്കാണ് ഇൗ സ്റ്റേഷന്റെ കുതിപ്പ്.
മെച്ചപ്പെട്ട സൗകര്യങ്ങളാണ് മാഹിയില്‍ ഒരുക്കിയിട്ടുള്ളത്. പ്രവേശനകവാടം ഉള്‍പ്പെടെയുള്ളവയുടെ പ്രവൃത്തി നേരത്തേതന്നെ
പൂര്‍ത്തിയാക്കി അതി മനോഹരമാക്കിയിട്ടുണ്ട്. പ്രവേശന കവാടത്തിന്റെ ഇരു ഭാഗത്തും രണ്ടാമത്തെ പ്ലാറ്റ്ഫോമിനോട് ചേര്‍ന്നുമുള്ള പാര്‍ക്കിങ് ഏരിയകള്‍ പൂര്‍ത്തിയായി. പ്ലാറ്റ്ഫോമിന്റെ ഷെല്‍ട്ടര്‍ ഉയരം കൂട്ടല്‍, പ്ലാറ്റ്ഫോമിന്റെ തറയില്‍ ഇരുഭാഗങ്ങളിലുമായി കടപ്പ വിരിക്കല്‍ തുടങ്ങിയ പ്രവൃത്തി കഴിഞ്ഞു. പൂന്തോട്ടം ഉള്‍പ്പെടെയുള്ള പ്രകൃതി സൗഹൃദമായ ഗ്രീന്‍പാര്‍ക്കിങ് ഏരിയയും സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഷന്റെ ഇടതുവശത്തായി ബസ് ബേ, ഓട്ടോ പാര്‍ക്കിങ്, ടാക്സി പാര്‍ക്കിങ്
എന്നിവയ്ക്ക് സംവിധാനമുണ്ടാക്കിയിട്ടുണ്ട്. മുഴുവന്‍ വാഹനങ്ങള്‍ക്കും പാര്‍ക്കിങ്ങിന് റെയില്‍വേ നിരക്ക് ഈടാക്കുന്നുണ്ട്. രണ്ടാം പ്ലാറ്റ്ഫോമിലേക്ക് റിസര്‍വേഷന്‍ കൗണ്ടറില്‍ സൗകര്യം വര്‍ധിപ്പിക്കല്‍, സര്‍ക്കുലേറ്റിങ് ഏരിയ നവീകരിക്കല്‍, രണ്ടാം പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ക്കിരിക്കാന്‍ മതിയായ ഇരിപ്പിടങ്ങളും മേല്‍ക്കൂരയും സ്ഥാപിക്കല്‍, ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ എസ്കലേറ്റര്‍ സ്ഥാപിക്കല്‍, കുടിവെള്ളത്തിന് വാട്ടര്‍ടാങ്കുകള്‍ നിര്‍മിച്ച് കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍, രണ്ടാമത്തെ
പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ കാത്തിരിപ്പുകേന്ദ്രവും ടിക്കറ്റെടുക്കാനുള്ള കെട്ടിടവും പാര്‍ക്കിങ് ഏരിയയും ശൗചാലയം നിര്‍മാണവും ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിക്കല്‍ തുടങ്ങിയവയൊക്കെയും പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാമത്തെ പ്ലാറ്റ്ഫോമിന്റെ ഭാഗത്ത് സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡുകളും നവീകരിച്ചു.