അരൂര്‍: സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി സിപിഎം ഒഴുക്കുന്ന കണ്ണീര് തട്ടിപ്പാണെന്ന് ജനം തിരിച്ചറിഞ്ഞതായി മഹിളാ
കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി പറഞ്ഞു. നേരിയ വര്‍ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം അനുവദിക്കുന്നില്ലെന്ന് മാത്രമല്ല മന്ത്രിമാരും സിപിഎം നേതാക്കളും സ്ത്രീകളെ അപമാനിക്കുന്നതായും ഇതിന് മറുപടി നല്കാന് ജനം കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജാഥക്ക് അരൂരില്‍ നല്കിയ സ്വീകരണ യോഗത്തില്‍
പ്രസംഗിക്കുകയായിരുന്നു ജെബി മേത്തര്‍. പുറമേരി മണ്ഡലം പ്രസിഡന്റ് റീത്ത കണ്ടോത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ഹബീബ് തമ്പി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, എ.ടി ഗീത, ബാബു ഒഞ്ചിയം, ശ്രീജേഷ് ഊരത്ത്, കെ.സജീവന്, പി.അജിത്ത്’ എം.കെ.ഭാസ്കരന്, പി.ശ്രീലത, ബീന കല്ലില്‍ എന്നിവര്‍ പ്രസംഗിച്ചു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജാഥക്ക് അരൂരില്‍ നല്കിയ സ്വീകരണ യോഗത്തില്‍
