നാദാപുരം: ചെക്യാട് മാമുണ്ടേരിയില്‍ മദ്രസ വിദ്യാര്‍ഥിയായ 10 വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു. മാമുണ്ടേരി
നെല്ലിയുള്ളതില്‍ ഹമീദിന്റെ മകന് മുനവറലി ആണ് മരിച്ചത്. ഇന്ന് രാവില 8.30 ഓടെയാണ് സംഭവം. മാമുണ്ടേരിയിലെ മദ്രസയോട് ചേര്‍ന്ന പറമ്പിലെ കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ചെക്യാട് സൗത്ത് എംഎല്‍പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ മുനവറലി മദ്രസയില്‍
നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.
നാട്ടുകാര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വളയം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയക്കും.

നാട്ടുകാര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വളയം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയക്കും.