വടകര: യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലും ബസ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കം. പിന്നാലെ ബസ്
തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടിയെന്ന് പറയുന്നു. വിവരമറിഞ്ഞെത്തിയ വടകര പോലീസ് തൊപ്പിയേയും കൂട്ടരേയും കസ്റ്റഡിയിലെടുത്തു.
ദേശീയപാതയില്‍ കൈനാട്ടിയില്‍ തൊപ്പിയും കൂട്ടാളികളും സഞ്ചരിച്ച വാഹനത്തിന്റെ ഇടത് വശത്ത് കൂടെ കോഴിക്കോട്ടേക്കുള്ള ബസ് ഓവര്‍ടേക്ക് ചെയ്തുവെന്ന് പറഞ്ഞാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പിന്നാലെ തൊപ്പിയും കൂട്ടാളികളും ബസിനെ പിന്തുടര്‍ന്ന് വടകര പുതിയ സ്റ്റാന്റില്‍ എത്തുകയും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതുകണ്ട്
ബസ് സ്റ്റാന്റ് പരിസരത്ത് ആളുകള്‍ കൂടുകയും കൂടുതല്‍ വാക്ക് തര്‍ക്കമാവുകയും ചെയ്തു. ഇതിനിടെ ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റള്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ കയറി പോവാന്‍ ശ്രമിക്കവെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് തൊപ്പിയെയും കൂട്ടാളികളെയും വടകര സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരുടെ വാഹനവും പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.